കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷകാലമായി ചുരുങ്ങിയ സ്ഥലപരിമിതികൾക്കുള്ളിൽ പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷൻ അധികാരികളുടെയും ജനപ്രതിനിധികളുടെയും അനാസ്ഥമൂലം കാഞ്ഞിരപ്പള്ളിയിൽ നിന്നും വിട്ട് പോകുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്.ജനസാന്ദ്രത കൂടിയതും വ്യാപാരസ്ഥാപനങ്ങകൊണ്ട് തിങ്ങിനിറഞ്ഞതുമായ കാഞ്ഞിരപ്പള്ളി പോലുള്ള പ്രദേശത്തു നിന്നും ഫയർ സ്റ്റേഷൻ മാറ്റനുള്ള തീരുമാനം പിൻവലിക്കണമെന്നും.അനുയോജ്യമായ സ്ഥലം കണ്ടെത്തി കാഞ്ഞിരപ്പള്ളിയിൽ തന്നെ നിലനിർത്താൻ ജനപ്രതിനിധികളും അധികാരികളും തയ്യാറാവണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചൻ കുട്ടൻചിറയിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് രക്ഷാധികാരി മാത്യു ചാക്കോ വെട്ടിയാങ്കൽ യോഗം ഉൽഘാടനം ചെയ്തു ജനറൽ സെക്രട്ടറി ബിജു പത്യാല. ട്രഷറർ V. M അബ്ദുൽ സലാം, വൈസ് പ്രസിഡന്റുമാരായ A.R. മനോജ് അമ്പാട്ട്, P. K.അൻസാരി പുതുപ്പറമ്പിൽ, സെക്രട്ടറിമാരായ നെജീബ് കാഞ്ഞിരപ്പള്ളി, സുരേഷ് ലക്ഷ്മി,ജോജി ഗ്ലോബൽ,എന്നിവർ സംസാരിച്ചു*
ഫയർ സ്റ്റേഷൻ കാഞ്ഞിരപ്പള്ളിയിൽ നിലനിർത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ്
Jowan Madhumala
0