കൽപ്പറ്റ: കലത്തിനുള്ളില്‍ തല കുടുങ്ങിയ ഒന്നരവയസുകാരനെ രക്ഷപ്പെടുത്തി. തലയില്‍ കലം കുടുങ്ങിയ നിലയില്‍ മേപ്പാടി പൊലീസ് സ്റ്റേഷനിലെത്തിച്ച ഒന്നരവയസുകാരനെ കല്‍പറ്റ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി കലംമുറിച്ച് മാറ്റിയാണ് രക്ഷപ്പെടുത്തിയത്. മേപ്പാടി കാപ്പംകൊല്ലി സ്വദേശി സാധറിന്റെ മകന്‍ സാധഷാദിസിന്റെ തലയാണ് വൈകീട്ടോടെ കലത്തിനകത്ത് അകപ്പെട്ടത്.