പി.എസ്.സി. പരീക്ഷകള്‍ മാറ്റി വെച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും


തിരുവനന്തപുരം: വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. 2020 നവംബര്‍ 30, ഡിസംബര്‍ 3 എന്നീ തീയതികളില്‍ നടത്താനിരുന്ന എല്ലാ വകുപ്പു തല പരീക്ഷകളുമാണ് മാറ്റിവച്ചിരിക്കുന്നത്.


വകുപ്പു തല പരീക്ഷയില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പിഎസ്സി ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്.


തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതെരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. ഡിസംബര്‍ 8, 10, 14 തീയതികളില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബര്‍ 8 നും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 10 നും മലപ്പുറം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ 14 നുമാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 6 മണിവരെയാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 16 ന് രാവിലെ 8 മണി മുതല്‍ ആരംഭിക്കും.

^
أحدث أقدم