കോട്ടയം : സൈബർ അധിക്ഷേപങ്ങൾ തടയാനെന്ന പേരിൽ മുഴുവൻ മാധ്യമങ്ങളുടെയും, ജനങ്ങളുടെ മൗലികാവകാശത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും കൂച്ചുവിലങ്ങിടുന്ന പോലീസ് നിയമ ഭേദഗതി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് യുവമോർച്ച ജില്ലാ പ്രസിഡൻ്റ് സോബിൻലാൽ കുറ്റപ്പെടുത്തി.
കൊള്ളസങ്കേതമായി മാറിയ സംസ്ഥാന സർക്കാരിന് എതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് 118A കൊണ്ട് വരുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെപ്പോലും ഹനിക്കുന്ന ഈ നിയമം സിപിഎമ്മിനും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും എതിരായുള്ള ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കണ്ടെത്തിയ പോംവഴിയാണ്.
രാഷ്ട്രീയ എതിരാളികൾക്ക് നേരേ രാഷ്ട്രീയ പകപോക്കലിന് നിയമ ഭേദഗതി ഉപയോഗിക്കാനാണ് ശ്രമം. നാളെ സംസ്ഥാന വ്യാപകമായി ഭേദഗതി കത്തിച്ച് യുവമോർച്ച പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു.