നിവാർ ചുഴലിക്കാറ്റ് കരയിലേക്ക് കൂടുതൽ അടുത്തതോടെ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ മഴ അതിശക്തം



നിവാർ ചുഴലിക്കാറ്റ് കരയിലേക്ക് കൂടുതൽ അടുക്കുന്നതോടെ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ മഴ അതിശക്തമായി. 

തമിഴ്‌നാട്ടിൽ പൊതുഗതാഗതം സ്തംഭിച്ച നിലയിലാണ്. ചെന്നൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചെന്നൈയിൽ നിന്നുള്ള 27 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-കാരയ്ക്കൽ ട്രെയിൻ ട്രിച്ചിയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസുകൾ ഈറോഡ് സർവീസ് അവസാനിപ്പിക്കും

തീരപ്രദേശത്ത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലധികം കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ നാളെയും പൊതു അവധി പ്രഖ്യാപിച്ചു


Previous Post Next Post