നിവാർ ചുഴലിക്കാറ്റ് കരയിലേക്ക് കൂടുതൽ അടുക്കുന്നതോടെ തമിഴ്‌നാട്, പുതുച്ചേരി തീരങ്ങളിൽ മഴ അതിശക്തമായി.
തമിഴ്‌നാട്ടിൽ പൊതുഗതാഗതം സ്തംഭിച്ച നിലയിലാണ്. ചെന്നൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചെന്നൈയിൽ നിന്നുള്ള 27 ട്രെയിനുകൾ റദ്ദാക്കി. എറണാകുളം-കാരയ്ക്കൽ ട്രെയിൻ ട്രിച്ചിയിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസുകൾ ഈറോഡ് സർവീസ് അവസാനിപ്പിക്കും
തീരപ്രദേശത്ത് മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലധികം കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രത കണക്കിലെടുത്ത് തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ നാളെയും പൊതു അവധി പ്രഖ്യാപിച്ചു