ബിജെപിയിലെ ഭിന്നതകൾക്കിടെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുമായി ദില്ലിയിൽ കേന്ദ്ര നേതാക്കൾ ചർച്ച നടത്തി.




ദില്ലി: ബിജെപിയിലെ ഭിന്നതകൾക്കിടെ സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനുമായി ദില്ലിയിൽ കേന്ദ്ര നേതാക്കൾ ചർച്ച നടത്തി. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ദില്ലിക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. 


സുരേന്ദ്രനെതിരെ മുതിർന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു. പിഎം വേലായുധൻ, കെപി ശ്രീശൻ അടക്കമുള്ള മുതിർന്ന നേതാക്കളും സംസ്ഥാന നേതൃത്വത്തെ പരസ്യമായി വിമർശനം ഉന്നയിച്ചിരുന്നു. 


ഈ സാഹചര്യത്തിലാണ് ദില്ലിയിൽ തിരക്കിട്ട് ചർച്ചകൾ നടന്നതെന്നാണ് സൂചന. അതേ സമയം തന്നെ വിളിപ്പിച്ചതല്ലെന്നും തദ്ദേശതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് എത്തിയതെന്നും സുരേന്ദ്രൻ വിശദീകരിച്ചു.
أحدث أقدم