പാല : ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഹരിത കേരളം മിഷൻ പദ്ധതിയില്‍ പെടുത്തി 45 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തികരിച്ച അളനാട് പഞ്ചായത്ത് കുളം ബഹു. എംഎൽഎ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മെമ്പർ ശ്രീ.വിനോദ് വേരനാനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. അഡ്വ. ജോസ് പ്ലാക്കൂട്ടം, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു എ. തോമസ്, ബ്ലോക്ക് മെമ്പർ പ്രീതി ഷാജി, പഞ്ചായത്ത് അംഗങ്ങളായ ജോസ് സെബാസ്റ്റ്യൻ, ജെസ്സി ജോസ്, അനുമോൾ മാത്യു, എൻസിപി ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് രഞ്ജിത് വെട്ടുകല്ലേൽ, സെൻ തേക്കുംകാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.