ഗെയില്‍ : പ്രധാനമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി.






തിരുവനന്തപുരം: പതിറ്റാണ്ടുകളായി പൂർത്തിയാക്കാൻ കഴിയാതെ കിടന്ന ഗെയിൽ വാതകകുഴല്‍ ശൃംഖല പൂര്‍ത്തീകരിക്കാന്‍ നേരിട്ട് ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു.


510 കിലോമീറ്റര്‍ വാതകക്കുഴല്‍ ഒന്നരക്കിലോമീറ്ററാണ് ശേഷിച്ചിരുന്നത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ് കാത്തിരുന്നിട്ട് മാസങ്ങളേറെയായി. അങ്ങനെയാണ് മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.അതിന് ഫലമുണ്ടായി.ഗെയിലിന്‍റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ഇവിടെയെത്തി.പണി പൂര്‍ത്തിയാക്കിയശേഷമേ മടങ്ങാവൂ എന്ന നിര്‍ദ്ദേശത്തോടെയാണ് അദ്ദേഹം ഇവിടെ എത്തിയതെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.


أحدث أقدم