തിരുവനന്തപുരം:അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരോട് കുറ്റകൃത്യത്തെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള ചോദ്യത്തിന് പ്രതികൾ കുറ്റങ്ങളെല്ലാം നിഷേധിച്ചു.അഭയ കേസിലെ പ്രോസിക്യൂഷൻ 49 സാക്ഷികളെ തിരുവനന്തപുരം സിബിഐ കോടതിയിൽ വിസ്തരിച്ചതിൽ നിന്നും പ്രതികൾക്കെതിരെ കോടതിക്ക് മുമ്പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടി ക്രമം 313 വകുപ്പ് പ്രകാരം പ്രതികളെ പ്രതികൂട്ടിൽ നിന്നും ജഡ്‌ജിയുടെ മുൻപിലേക്ക് വിളിച്ചുവരുത്തി സിബിഐ കോടതി ജഡ്‌ജി കെ.സനൽ കുമാർ പ്രതികളായ ഫാ.തോമസ് കോട്ടൂർ,സിസ്റ്റർ സെഫി എന്നിവരോട് ഒറ്റയ്ക്കും,വെവ്വേറെയും ജഡ്‌ജി മുൻകൂട്ടി ചോദ്യാവലി തയ്യാറാക്കിയ അൻപതോളം ചോദ്യങ്ങൾ ചോദിച്ചു. എല്ലാ ചോദ്യത്തിനും പ്രതികൾ കുറ്റം നിഷേധിച്ച് ഉത്തരം നൽകി.പ്രതിഭാഗം സാക്ഷികളായി ആരെയെങ്കിലും വിസ്തരിക്കുവാൻ പ്രതിഭാഗത്തിന് അവസരം നൽകുന്നതിനായി കോടതി കേസ് നവംബർ 12 ലേക്ക് മാറ്റി ഉത്തരവായി.
അഭയ കേസ്: പ്രതികൾ കോടതിയുടെ ചോദ്യത്തിന് കുറ്റകൃത്യങ്ങൾ നിഷേധിച്ചു
Guruji
0