ബാഗ്ദാദ്: ബാഗ്ദാദില്‍ ഐഎസ്സ് ആക്രമണം. ഇസ്ളാമിക് സ്റ്റേറ്റ് സംഘത്തിലെ ഭീകര ഗ്രൂപ്പ് നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഇറാഖ് തലസ്ഥാനത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ അല്‍-രദ്വാനിയയില്‍ ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം നിലയുറപ്പിച്ച ഗോത്രവര്‍ഗ ഹാഷെഡ് സേനയ്ക്ക് നേരെ അക്രമികള്‍ ഗ്രനേഡ് എറിയുകയായിരുന്നു. ഗോത്രവര്‍ഗ ഹാഷെഡിലെ അഞ്ച് അംഗങ്ങളും ആക്രമണത്തെ ചെറുക്കാന്‍ സഹായിക്കാനെത്തിയ ആറ് പ്രദേശവാസികളും ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ എട്ടോളം പേരെ സെന്‍ട്രല്‍ ബാഗ്ദാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാല് വാഹനങ്ങളിലായാണ് തീവ്രവാദികള്‍ എത്തിയത്. ഇവര്‍ വെടിവയ്ക്കുകയും ചെയ്തു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസുമായി ബന്ധമുള്ള ഭീകര ഗ്രൂപ്പ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.