കണ്ണൂര്‍ കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് ആക്കാട്ട് ജോസ് പിടിയിലായത്. പ്രതിക്കായി പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
നവംബര്‍ 19നാണ് അയല്‍ക്കാരനായ ആക്കാട്ട് ജോസിനെതിരെ കുട്ടിയുടെ കുടുംബം കുടിയാന്‍ മല പൊലീസില്‍ പരാതി നല്‍കിയത്. റബര്‍ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്ത് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് 12 കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു.