സം​സ്ഥാ​ന ബ​ജ​റ്റ് ജ​നു​വ​രി 15ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് ജ​​​നു​​​വ​​​രി 15ന് ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​നം ജ​​​നു​​​വ​​​രി എ​​​ട്ടു​​​മു​​​ത​​​ൽ വി​​​ളി​​​ച്ചു ചേ​​​ർ​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​റോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്യാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ജ​​​നു​​​വ​​​രി എ​​​ട്ടി​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ ന​​​യ​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തോ​​​ടെ​​​യാ​​​ണു നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ന്ന​​​ത്. 11 മു​​​ത​​​ൽ 13 വ​​​രെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​ൻ​​​മേ​​​ലു​​​ള്ള ന​​​ന്ദി പ്ര​​​മേ​​​യ ച​​​ർ​​​ച്ച ന​​​ട​​​ക്കും. 14നു ​​​നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള കാ​​​ര്യ​​​പ​​​രി​​​പാ​​​ടി നി​​​യ​​​മ​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും. 15നു ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. 18 മു​​​ത​​​ൽ 20 വ​​​രെ ബ​​​ജ​​​റ്റി​​ന്മേ​​ലു​​​ള്ള പൊ​​​തു​​​ച​​​ർ​​​ച്ച നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ക്കും. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന ഇ​​​ട​​​ക്കാ​​​ല ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു നാ​​​ല് മാ​​​സ​​​ത്തേ​​​ക്കു​​​ള്ള വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കി 28നു ​​​സ​​​ഭ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് പി​​​രി​​​യാ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്.
أحدث أقدم