കമ്പംമെട്ടിൽ 17 വയസുകാരനുൾപ്പടെ നാല് പേരേ കഞ്ചാവുമായി കമ്പംമെട്ട് പോലീസ് പിടികൂടി.രണ്ട് ബൈക്കുകളിൽ നിന്നായി 3 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.


കമ്പംമെട്ട് CI സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പോലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് അടിമാലിക്ക് കടത്തിയ കഞ്ചാവ് പിടികൂടിയത്. 2ബൈക്കുകളിലായാണ് 3 കിലോയോളം കഞ്ചാവാണ് കടത്തുവാൻ ശ്രമിച്ചത്. കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ തമിഴ്നാട് പോലീസിനെ വെട്ടിച്ച് കടന്ന ബൈക്കുകളാണ് കേരള പോലീസും എക്സൈസും ചേർന്ന് പിടികൂടിയത്. ഒരു ബൈക്ക് ചെക്ക് പോസ്റ്റിൽ ഉപേക്ഷിച്ച ശേഷം ഓടിയ പ്രതികൾ സ്ഥലം മനസിലാകാതെ പോലീസ് സ്റ്റേഷനിലേക്കാണ് ഓടിക്കയറിയത്.മറ്റേ ബൈക്ക് നെടുംങ്കണ്ടം ഭാഗത്തേക്ക് പോയ ബൈക്ക് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. എറണാകുളം സ്വദേശി കൊച്ചുമoത്തിൽ ആദർശ് ഷാജി, അടിമാലി ചാറ്റുപാറ സ്വദേശി ഇസ്ലാംനഗർ സബീർ റഹ്മാൻ, വെള്ളത്തൂവൽ സ്വദേശി ഞാറുട്ടിപ്പറമ്പിൽ വിനീത് സലിം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കമ്പംമെട്ട്CI സുനിൽ കുമാർ, SIമാരായPJ ചാക്കോ, മധു CR ,ഹരിദാസ് VR,Sസുലേഖ, പോലീസ് ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ ,അജീഷ് KP, 'സുനീഷ് കുമാർ, സജി രാജ്, സജികുമാർK, സുധാകരൻ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ സോബിൻ മാത്യു, സിറിൾ ജോസഫ്, തുടങ്ങിയവരാണ് ടീമിലുണ്ടായിരുന്നത്.
أحدث أقدم