കോട്ടയം : പുതിയ വർഷം പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. എന്നാൽ ദുരന്തങ്ങളും നാശനഷ്ടങ്ങളും ഇനിയും കാണേണ്ടിവരുമെന്നാണ് പ്രവചനം. അടുത്ത വർഷത്തെ കുറിച്ച് പ്രവചിച്ചിരിക്കുന്നത് മറ്റാരുമല്ല. ഹിറ്റ്ലറിന്റെ വരവും അമേരിക്കയ്ക്കെതിരായ 9/11 ഭീകരാക്രമണത്തെക്കുറിച്ചും കൃത്യമായി പ്രവചിച്ച പ്രശസ്ത ഫ്രഞ്ച് പ്രവാചകൻ നോസ്ട്രഡാമസാണ്. 2021 വർഷം വിനാശകരമായ സംഭവങ്ങളാൽ നിറയുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഈ വർഷം കോവിഡ് മഹാമാരിയാണ് ലോകത്തിന്റെ താളം തെറ്റിച്ചതെങ്കിൽ ഇനി കാത്തിരിക്കുന്നത് പ്രകൃതി ദുരന്തങ്ങളാണെന്നാണ് പ്രവചനം. ബഹിരാകാശത്തു നിന്നുള്ള ചിലതൊക്കെ ഭൂമിയിൽ പതിക്കുമെന്നും അത് പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കുമെന്നും പ്രവചിക്കുന്നു.
നേരത്തെ തന്നെ ഗവേഷകർ മുന്നറിയിപ്പ് തന്ന സൗര കൊടുങ്കാറ്റുകൾ 2021ലും ഭൂമിയെ കാര്യമായി ബാധിച്ചേക്കും. ഇത് ഭൂമിയിലും സാറ്റലൈറ്റുകൾക്കു വലിയ നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതാണ്. ഇതുവഴി കാലാവസ്ഥ വ്യതിയാനം പോലും സംഭവിക്കാം. രാജ്യങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും വർദ്ധിക്കുന്ന വർഷമായിരിക്കും വരുന്നതെന്നും പ്രവചനത്തിലുണ്ട്.
ലോകത്തെ വലിയ നാശത്തിലേക്ക് തള്ളിവിടുന്ന ചിന്നഗ്രഹം ഭൂമിയിൽ വന്ന് പതിക്കും. വലിയ ഭൂകമ്പങ്ങൾക്കും മറ്റു ദുരന്തങ്ങൾക്കും വരെ ഇത് കാരണമായേക്കാം. ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചാൽ തലയ്ക്ക് മുകളിൽ വലിയ തീഗോളം പോല കാണപ്പെടും. 2009 കെഎഫ് 1 എന്ന ഛിന്നഗ്രഹം 2021 മെയ് മാസത്തിൽ ഭൂമിയുമായി അടുത്തുവരുമെന്ന് നേരത്തെ ഗവേഷകർ പ്രവചിച്ചിട്ടുണ്ട്. കൂടാതെ ഛിന്നഗ്രഹം ഗുരുത്വാകർഷണ മേഖലയിലേക്ക് പ്രവേശിച്ചാലും കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ബഹിരാകാശ ഗവേഷകർ വിശ്വസിക്കുന്നത്. ഛിന്നഗ്രഹം ഭൂമിയിൽ പതിക്കുകയാണെങ്കിൽ, 1945 ൽ ഹിരോഷിമയിൽ അമേരിക്കക്കാർ കൊണ്ടിട്ട ആണവ ബോംബിനേക്കാൾ 15 മടങ്ങ് നാശനഷ്ടമുണ്ടാക്കിയേക്കും. അത്തരമൊരു സംഭവം ദശലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമായേക്കാം.
തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച സൈനികരുടെ വർഷമായിരിക്കും. യുദ്ധത്തിൽ മേൽകൈ ലഭിക്കനാണ് ചിപ്പ് ധരിക്കുന്നത്. മാത്രമല്ല ശത്രു സേനയെ അനായാസം കീഴടക്കാൻ ഇത് അവരെ സഹായിക്കുകയും ചെയ്യും. സൈനികരെ ജൈവശാസ്ത്രപരവും ഡിജിറ്റൽ രീതിയിലും നവീകരിക്കാൻ ശ്രമിക്കുമെന്ന് ചൈന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഹോളിവുഡ് സിനിമകളിലെ കഥാപാത്രത്തെ പോലെ വളരെ ശക്തരായ സൂപ്പർ സൈനികരെ ചൈന വികസിപ്പിച്ചെടുക്കാൻ നീക്കം നടത്തുന്നുണ്ട്. സാമ്പത്തികമായും സൈനികമായും സാങ്കേതികമായും ആധിപത്യം സ്ഥാപിക്കാൻ ചൈന ആഗ്രഹിക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
ലണ്ടനിലെ ഭീകരമായ അഗ്നിബാധയെക്കുറിച്ചും ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ഉയർച്ചയെക്കുറിച്ചും ഫ്രഞ്ച് പ്രവാചകൻ കൃത്യമായി പ്രവചിച്ചുവെന്ന് നോസ്ട്രഡാമസിന്റെ പ്രവചനത്തിൽ വിശ്വസിക്കുന്നവർ പറയുന്നു. ഹിറ്റ്ലറെ സംബന്ധിച്ചിടത്തോളം, നദീതീരത്തിനടുത്തുള്ള ഒരു ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിൽ അദ്ദേഹം ജനിക്കുമെന്ന് നോസ്ട്രഡാമസിന്റെ പുസ്തകത്തിൽ സൂചിപ്പിച്ചിരുന്നു. ഹിറ്റ്ലർ ഒരു പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്. ഫ്രഞ്ച് വിപ്ലവത്തെയും അണുബോംബ് നിർമാണത്തെയും നോസ്ട്രഡാമസ് കൃത്യമായി പ്രവചിച്ചുവെന്നും പറയപ്പെടുന്നു. എന്നാൽ 1999ൽ ലോകം അവസാനിക്കുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങള് പൂര്ണമായി വിശ്വാസയോഗ്യമാണോയെന്ന് സംശയിക്കാൻ കാരണമായി.
1503ൽ ജനിച്ച നോസ്ട്രഡാമസ് 1555ൽ ആയിരക്കണക്കിന് പ്രവചനങ്ങളാണ് കവിതകളിലൂടെയും കഥകളിലൂടെയും അവതരിപ്പിച്ചത്. വരാനിരിക്കുന്ന 3797 വർഷത്തേക്കുള്ള കാര്യങ്ങൾ അദ്ദേഹം പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ എഴുപത് ശതമാനത്തോളം ശരിയാണെന്നാണ് പറയപ്പെടുന്നത്.