പത്തനംതിട്ട ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.











പത്തനംതിട്ട ജില്ലയില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശത്തുനിന്നു വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 190 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 44 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 
1 അടൂര്‍
(കരുവാറ്റ, പറക്കോട്, കണ്ണംകോട്, മൂന്നാളം, അടൂര്‍, ആനന്ദപ്പളളി) 24
2 പന്തളം
(കുരമ്പാല, പന്തളം) 3
3 പത്തനംതിട്ട 
(വലഞ്ചുഴി, കുമ്പഴ, പത്തനംതിട്ട) 13
4 തിരുവല്ല
(തിരുവല്ല, തിരുമൂലപുരം, പാലിയേക്കര, മഞ്ഞാടി) 8
5 ആറന്മുള 1
6 അയിരൂര്‍
(തടിയൂര്‍, കൈതകോടി, അയിരൂര്‍) 4
7 ചെറുകോല്‍
(കീക്കൊഴൂര്‍) 2
8 ഏറത്ത്
(വടക്കടത്തുകാവ്, പുതുശേരിഭാഗം) 7
9 ഇലന്തൂര്‍
(ഇലന്തൂര്‍) 2
10 ഏനാദിമംഗലം
(പൂതങ്കര, ഇളമണ്ണൂര്‍, മാരൂര്‍) 9
11 ഇരവിപേരൂര്‍
(വളളംകുളം, ഇരവിപേരൂര്‍, കോഴിമല) 3
12 ഏഴംകുളം
(നെടുമണ്‍, തേപ്പുപാറ, മാങ്കൂട്ടം) 6
13 എഴുമറ്റൂര്‍ 1
14 കടമ്പനാട്
(മണ്ണടി, തുവയൂര്‍ സൗത്ത്, നെല്ലിമുകള്‍, കടമ്പനാട്) 15
15 കടപ്ര
(വളഞ്ഞവട്ടം) 2
16 കലഞ്ഞൂര്‍
(അതിരുങ്കല്‍, കലഞ്ഞൂര്‍) 4
17 കൊടുമണ്‍
(കൊടുമണ്‍, ഇടത്തിട്ട, അങ്ങാടിക്കല്‍ നോര്‍ത്ത്) 5
18 കോയിപ്രം
(നെല്ലിമല, കുമ്പനാട്, പൂല്ലാട്) 6
19 കോന്നി
(അതുമ്പുംകുളം, മങ്ങാരം, കോന്നി) 4
20 കൊറ്റനാട് 1
21 കോട്ടാങ്ങല്‍
(വായ്പ്പൂര്‍, പാടിമണ്‍) 2
22 കോഴഞ്ചേരി
(കോഴഞ്ചേരി) 2
23 കുളനട
(മാന്തുക, തുമ്പമണ്‍ താഴം) 3
24 കുന്നന്താനം 1
25 കുറ്റൂര്‍
(തലയാര്‍, വെണ്‍പാല, കുറ്റൂര്‍) 5
26 മല്ലപ്പളളി
(മല്ലപ്പളളി വെസ്റ്റ് കീഴ്‌വായ്പ്പൂര്‍) 5
27 മൈലപ്ര
(മൈലപ്ര) 2
28 നെടുമ്പ്രം
(നെടുമ്പ്രം) 5
29 ഓമല്ലൂര്‍
(വാഴമുട്ടം) 2
30 പള്ളിക്കല്‍
(പളളിക്കല്‍, പഴകുളം, മുണ്ടപ്പളളി, തെങ്ങമം, പെരിങ്ങനാട്, പാറക്കൂട്ടം) 7
31 പന്തളം-തെക്കേക്കര
(പറന്തല്‍, തട്ടയില്‍, പാറക്കര, മാമ്മൂട്) 10
32 പെരിങ്ങര
(ആലംതുരുത്തി, മേപ്രാല്‍, ചാത്തങ്കേരി) 5
34 പ്രമാടം
(വി-കോട്ടയം) 3
35 പുറമറ്റം 1
36 റാന്നി 1
37 റാന്നി പഴവങ്ങാടി 1
38 റാന്നി പെരുനാട്
(പമ്പ, പൂനംകര) 12
39 സീതത്തോട്
(കൊച്ചുകോയില്‍, സീതത്തോട്) 3
40 തണ്ണിത്തോട്
(തണ്ണിത്തോട്, കരിമാന്‍തോട്) 3
41 തോട്ടപ്പുഴശേരി 1
42 തുമ്പമണ്‍
(തുമ്പമണ്‍) 2
43 വടശേരിക്കര 1
44 വളളിക്കോട്
(വാഴമുട്ടം ഈസ്റ്റ്, കുടമുക്ക്, വളളിക്കോട്) 5
45 വെച്ചൂച്ചിറ
(ചാത്തന്‍തറ, വെണ്‍കുറുഞ്ഞി, മണ്ണിടശാല)

ജില്ലയില്‍ ഇതുവരെ ആകെ 21523 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 17552 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. 1) നവംബര്‍ 30ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (54) ഡിസംബര്‍ അഞ്ചിന്് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 105 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 24 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 189 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 19140 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2254 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2134 പേര്‍ ജില്ലയിലും, 120 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി എണ്ണം
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 140
2 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 21
3 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 96
4 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 150
5 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 137
6 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 59
7 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 74
8 നെടുമ്പ്രം സിഎഫ്എല്‍ടിസി 63
9 മല്ലപ്പളളി സിഎഫ്എല്‍ടിസി 64
10 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1053
11 സ്വകാര്യ ആശുപത്രികളില്‍ 89
ആകെ 1946

ജില്ലയില്‍ 4221 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2313 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4112 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 93 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 128 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 10646 പേര്‍ നിരീക്ഷണത്തിലാണ്.


أحدث أقدم