തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച ഏ​ഴ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര ത്യേക വോട്ടെടുപ്പ് ജനുവരി 21ന്





സ്ഥാനാർഥികളുടെ​ളു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ച ഏ​ഴ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മാ​യി.
സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്‌​ക്ക​ര​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ജ​നു​വ​രി നാ​ലു വ​രെ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യു​ടെ സൂ​ക്ഷ​മ പ​രി​ശോ​ധ​ന ജ​നു​വ​രി അ​ഞ്ചി​ന് ന​ട​ക്കും. സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജ​നു​വ​രി ഏ​ഴാ​ണ്. ജ​നു​വ​രി 21 ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. ജ​നു​വ​രി 22 ന് ​രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ.

കൊ​ല്ലം പ​ൻ​മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​റ​മ്പി​മു​ക്ക്(05), ചോ​ല(13), ആ​ല​പ്പു​ഴ ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പി​എ​ച്ച്സി വാ​ർ​ഡ് (07), എ​റ​ണാ​കു​ളം ക​ള​മ​ശ്ശേ​രി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മു​ൻ​സി​പ്പ​ൽ വാ​ർ​ഡ്(37), തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​നി​ലെ പു​ല്ല​ഴി വാ​ർ​ഡ്(47), കോ​ഴി​ക്കോ​ട് മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ താ​ത്തൂ​ർ​പൊ​യ്യി​ൽ(11), ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ തി​ല്ല​ങ്കേ​രി(07) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ത്യേ​ക തെ​ര​ഞ്ഞെ​ടു​പ്പ്.


أحدث أقدم