സിസ്റ്റർ അഭയ കേസിൽ വാദം പൂർത്തിയായി; വിധി 22 ന്





തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പ്രതിഭാഗവും പ്രോസിക്യൂഷൻ വാദവും പൂർത്തിയായി. സിബിഐ കോടതി ജഡ്‌ജി കെ.സനൽകുമാർ ഈ മാസം 22 ന് വിധി പറയും. 

കഴിഞ്ഞ വർഷം ആഗസ്റ്റ് 26 നാണ് അഭയ കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചത്. പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെയാണ് കോടതിയിൽ വിസ്തരിച്ചത്.  പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതികൾക്ക് സാധിച്ചില്ല.

2008 നവംബർ 18 നാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‍തത്.2009 ജൂലൈ 17 നാണ് പ്രതികൾക്കെതിരെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഫാ.തോമസ് കോട്ടൂർ. സിസ്റ്റർ സെഫി എന്നിവർക്കെതിരെയുള്ള വിചാരണയിലാണ് കോടതി വിധി ഈ മാസം 22 ന് പറയുന്നത്. രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടിരുന്നത്തിനെതിരെ സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ ഉടൻ നൽകുമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ ഇന്ന് അറിയിച്ചു.



أحدث أقدم