ഏഡൻ: യെമനിലെ ഏഡൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ 22 മരണം. മുപ്പതോളം പേർക്കു പരുക്കേറ്റു.
യെമനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങൾ സൗദിയിൽ നിന്നും ഏഡൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്.
പ്രധാനമന്ത്രി മായീൻ അബ്ദുൽമാലിഖ് അടക്കം മന്ത്രിസഭാ അംഗങ്ങളും യെമനിലെ സൗദി സ്ഥാനപതി മുഹമ്മദ് സഈദ് അൽ ജാബറും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഫോടനം. മന്ത്രിസഭാ അംഗങ്ങൾ എല്ലാവരേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി