275 ദിവസങ്ങൾക്ക് ശേഷം കൊച്ചി കണ്ട് മമ്മൂട്ടി



കൊച്ചി: കോവിഡ്  വ്യാപനത്തെ തുടർന്ന് വീട്ടിൽ തന്നെ കഴിയുകയായിരുന്ന മെഗാസ്റ്റാർ മമ്മൂട്ടി ഇന്നലെ വീടിന് പുറത്തിറങ്ങി. വൈറസ് വ്യാപനത്തിന് ശമനം കണ്ടതിനെ തുടർന്നാണ് അദ്ദേഹം ഇതിന് തയാറായത്.

 കഴിഞ്ഞ 275 ദിവസമായി വീടും പരിസരവുമായിരുന്നു മമ്മൂട്ടിയുടെ ലോകം. സ്വയം ക്വാറൻ്റൈയിനിൽ കഴിഞ്ഞിരുന്ന അദ്ദേഹം  വീട്ടില്‍ നിന്നും ഇറങ്ങി എംജി റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലൂടെ കലൂര്‍ സ്റ്റേഡിയത്തിന് പിന്നിലെത്തി വഴിയോര കടയിൽ നിന്നും ഒരു ചായ കുടിച്ച ശേഷം സൗഹൃദം പങ്കിട്ട് വീട്ടിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. ലോക് ഡൗണ്‍ ആരംഭിച്ചതിനു ശേഷം വീട്ടില്‍ നിന്നും പുറത്തിറങ്ങാതിരുന്ന മമ്മൂട്ടി  നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നഗരം കാണാനായി ഇറങ്ങിയത്.

 രാജ്യത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ സോഷ്യല്‍ മീഡിയയിലൂടെ  അദ്ദേഹം സന്ദേശങ്ങള്‍ പങ്കുവച്ചിരിന്നു. 

أحدث أقدم