ഭക്തർക്ക് പ്രവേശനം 31 മുതൽ ജനുവരി 19 വരെ
പ്രതിദിനം 5000 പേർക്ക് വീതം ദർശനാനുമതി
വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കും.
നിലയ്ക്കലിൽ കൊവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല
മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഡിസംബർ 30 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 31ന് പുലർച്ചെ മുതൽക്കെ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തർക്ക് ദർശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല തിരുനട അടയ്ക്കും. ഡിസംബർ 31 മുതൽ ജനുവരി 19 വരെ ശബരിമല തീർത്ഥാടനത്തിന് ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് (28.12.2020) വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും.www.sabarimalaonline.org എന്നതാണ് ബുക്കിംഗ് സൈറ്റ് .തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും 5000 പേർക്ക് വീതം പ്രവേശനം ഉണ്ടാകും.31 മുതൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് - 19 ആർ ടി പി സി ആർ / ആർ.ടി. ലാമ്പ് / എക്സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. 48 മണിക്കൂർ ആണ് സർട്ടിഫിക്കറ്റിൻ്റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തർക്ക് നിലയ്ക്കലിൽ കൊവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല.