തിരു.; നിയമസഭ വിളിച്ചു ചേർക്കുന്നതിനെ എതിർത്ത നടപടിയിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ ഗവർണ്ണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ. ഡിസംബര്‍ 31ന് നിയമസഭ ചേരാനാണ് തീരുമാനം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. അനുമതിക്കായി വീണ്ടും ഗവര്‍ണ്ണറെ സമീപിക്കും. ഗവർണ്ണറോട് ഏറ്റുമുട്ടി മുന്നോട്ട് പോകേണ്ടന്നായിരുന്നു സർക്കാരിന്റെ ആദ്യ നിലപാട്. എന്നാൽ കേന്ദ്രത്തിനെതിരെ സർക്കാർ ഇന്നലെ ശക്തമായ നിലപാട് എടുത്തിരുന്നു. സംസ്ഥാനത്തുടനീളം കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രത്യക്ഷത്തിൽ എത്തിയതും സർക്കാരിന് പിന്തുണ ലഭിക്കും എന്നതും ഈ തീരുമാനത്തിന് പിന്നിലുണ്ട്. അടിയന്തിര പ്രാധന്യം തീരുമാനിക്കേണ്ടത് മന്ത്രി സഭയാണെന്ന് സ്പീക്കറും പറഞ്ഞു.
ഗവര്‍ണ്ണറെ വെല്ലുവിളിച്ച് സര്‍ക്കാര്‍, ഡിസംബര്‍ 31ന് നിയമസഭ ചേരാന്‍ തീരുമാനം.
Jowan Madhumala
0
Tags
Top Stories