ന്യൂഡൽഹി. രാജ്യത്ത്ത് കോവിഡ് കേസുകൾ കുറഞ്ഞിട്ടുണ്ടെങ്കിലും ജനുവരി 31 വരെ ജാഗ്രതയും നിരീക്ഷണവും നിയന്ത്രണങ്ങളും തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം.
യുകെയിലുണ്ടായ അതിവേഗ കോവിഡ് വകഭേദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു.
പുതുവർഷ ദിനാഘോഷത്തിന്റെ ഭാഗമായി കോവിഡ് കേസുകൾ വർധിക്കാനിടയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു.
പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളെ പ്രത്യേകം മാറ്റിനിർത്തിയുള്ള രീതി തുടരും. ക്രമപ്രകാരമുള്ള കോവിഡ് മാനദണ്ഡങ്ങൾ സംസ്ഥാനങ്ങൾ കർശനമായി നടപ്പാക്കണമെന്നും കേന്ദ്രം നിർദേശിച്ചു.