ജാഗ്രതൈ!!! സംസ്ഥാനത്ത് 350 ആളുകള്‍ പോലീസ് നിരീക്ഷണത്തില്‍.









തിരുവനന്തപുരം: ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോസും തിരയുന്നതും ഡൗണ്‍ലോഡ്-അപ്ലോഡുകള്‍ ചെയ്യന്നവരുമായ 350 ആളുകള്‍ പോലീസ് നിരീക്ഷണത്തില്‍. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ആരംഭിച്ച ഓപ്പറേഷന്‍ പി-ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പോലീസിന്റെ ഈ നീക്കം. കേരള സൈബര്‍ ഡോമും കൗണ്ടറിങ് ചൈല്‍ഡ് സെക്ഷ്വല്‍ എക്സ്പ്ലോയിറ്റേഷന്‍ വിഭാഗവും ചേര്‍ന്നാണ് 350 പേരുടെ വിവവരശേഖരണം നടത്തിയത്.

ചില സാമൂഹ മാധ്യമങ്ങളിലും ഡാര്‍ക്ക്നെറ്റ് വെബ്സൈറ്റുകളിലും കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമാവുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ഇവരെ പിടികൂടുന്നതിനായി പോലീസ് സജ്ജമാക്കിയ സോഫ്റ്റ് വെയറിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.


أحدث أقدم