ഓപ്പറേഷന്‍ പി-ഹണ്ട്: 4 പേര്‍ അറസ്റ്റില്‍; 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു







കോട്ടയം . കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ കോട്ടയം ജില്ലയില്‍ 20  കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 4  പേര്‍ അറസ്റ്റിലായി. 

ജില്ലാ പോലീസ് മേധാവി  ജയദേവ്  അഡീഷണൽ എസ്.പി  എ നസിം, ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി  ഗിരീഷ് പി സാരഥി, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി അനീഷ്  വി കോര, സൈബര്‍ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ . നിര്‍മ്മല്‍ ബോസ് എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.


أحدث أقدم