തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി തങ്കരാജന്‍ (80), ആറ്റിങ്ങല്‍ സ്വദേശി ഇന്ദു ശേഖരന്‍ (65), അയിര സ്വദേശി അഖില്‍ (27), ചിറയിന്‍കീഴ് സ്വദേശി നീലകണ്ഠന്‍ ആശാരി (85), കടകംപള്ളി സ്വദേശി മോഹനന്‍ നായര്‍ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരന്‍ (85), പൊതുവഴി സ്വദേശിനി ലയ്‌ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തന്‍കുളം സ്വദേശി തങ്കയ്യ (61), മാനകര സ്വദേശിനി ജയസുധ (39), ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗസ്റ്റിന്‍ (76), പള്ളിക്കല്‍ സ്വദേശി സോമരാജന്‍ (60), ചേര്‍ത്തല സ്വദേശി സോമന്‍ (67), ചേര്‍ത്തല സ്വദേശിനി രാജമ്മ (91), തിരുവാന്‍മണ്ടൂര്‍ സ്വദേശി ഹൈമവതി (70), കായംകുളം സ്വദേശി ഗോവിന്ദ പണിക്കര്‍ (60), എറണാകുളം കരിമുഗള്‍ സ്വദേശിനി തങ്ക (79), തൃശൂര്‍ എടക്കായൂര്‍ സ്വദേശി അബ്ദുള്ള കുട്ടി (70), ബ്ലാങ്കാട് സ്വദേശി ഷംസുദീന്‍ (72), പല്ലം സ്വദേശിനി മാളൂട്ടി (59), ചാവക്കാട് സ്വദേശി മുഹമ്മദ് (65), മലപ്പുറം കീഴുപറമ്പ് സ്വദേശി വിജയന്‍ (60), ചീക്കോട് സ്വദേശിനി ഉമ്മയ (70), അരക്കപ്പറമ്പ് സ്വദേശി മൊയ്ദൂട്ടി (61), കോഴിക്കോട് മാലപ്പറമ്പ് സ്വദേശി സിദ്ധാര്‍ത്ഥന്‍ (72), ഉള്ളിയേരി സ്വദേശി കുഞ്ഞിരായന്‍ (73), വയനാട് വിലങ്ങപുരം സ്വദേശിനി അയിഷ (60), കണ്ണൂര്‍ ചേലാട് സ്വദേശി അഹമ്മദ് കുഞ്ഞി (77), താവക്കര സ്വദേശിനി നളിനി (73) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 690, തൃശൂര്‍ 624, കോഴിക്കോട് 509, എറണാകുളം 335, തിരുവനന്തപുരം 314, ആലപ്പുഴ 381, പാലക്കാട് 221, കോട്ടയം 331, പത്തനംതിട്ട 225, കണ്ണൂര്‍ 254, കൊല്ലം 282, ഇടുക്കി 220, വയനാട് 222, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 380, കൊല്ലം 332, പത്തനംതിട്ട 169, ആലപ്പുഴ 537, കോട്ടയം 337, ഇടുക്കി 148, എറണാകുളം 770, തൃശൂര്‍ 734, പാലക്കാട് 397, മലപ്പുറം 764, കോഴിക്കോട് 629, വയനാട് 97, കണ്ണൂര്‍ 196, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,209 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,56,378 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.