തെരഞ്ഞെടുപ്പ്: കണ്ണൂരിലേക്ക് 8000 പോലീസുകാർ








കണ്ണൂരിൽ തിരഞ്ഞെടുപ്പിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ പോലീസ് സുസജ്ജമെന്ന് എസ്.പി. 

തിങ്കളാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു 8,000 പൊലിസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ വിന്യസിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി യതീഷ് ചന്ദ്ര കണ്ണൂരിലും 'തലശ്ശേരിയിലുമായി വിളിച്ചു ചേർത്ത യോഗത്തിൽ അറിയിച്ചു.

15 ഡി.വൈ.എസ്.പി.മാർ,65 ഇൻസ്പക്ടർമാർ, 304 എസ്.ഐ., എ.എസ്.ഐ.മാർ സേനാ വിന്യാസങ്ങൾക്ക് നേതൃത്വം നൽകും.. -. 900 ത്തിലധികം ബൂത്തുകളാണ് ജില്ലയിലുള്ളത്. എല്ലാ ബൂത്തുകളിലും ക്യാമറ നിരീക്ഷണത്തിലായിരുക്കും. ക്യാമറകള്‍ അതത് സ്‌റ്റേഷനിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരിക്കും. പ്രശ്‌ന ബാധിത ബൂത്തുകളില്‍ പൊലിസിനെ കൂടാതെ തണ്ടര്‍ ബോള്‍ട്ട്, അര്‍ധസൈനിക വിഭാഗത്തിന്റെയും സാന്നിധ്യം ഉണ്ടാകും. 54 പ്രശ്‌ന ബാധിത ബൂത്തുകളാണ് ജില്ലയിലുള്ളത്. ആറ് സ്‌ട്രൈക്കര്‍ ഫോഴ്‌സിനെയാണ് വിവിധയിടങ്ങളിലായി നിര്‍ത്തുക. എന്ത് പ്രശ്‌നങ്ങളുണ്ടായാലും 30 ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ട്രൈക്കര്‍ ഫോഴ്‌സ് സ്ഥലത്തെത്തും. 

കൊവിഡ് മാനദണ്ഡം അനുസരിച്ച് ബൂത്തിനു സമീപത്ത് ആള്‍കൂട്ടം ഉണ്ടാകാന്‍ പാടില്ല. അത്തരത്തില്‍ ആള്‍കൂട്ടം ഉണ്ടാകുമ്പോള്‍ പൊലിസ് നടപടിയുണ്ടാകും. കൂടാതെ മാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ്, ഓട്ടോറിക്ഷ സ്റ്റാന്‍ഡ് തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പൊലിസ് പിക്കറ്റിങും ഏര്‍പ്പെടുത്തും. ആളുകള്‍ കൂടിയുള്ള കൊട്ടികലാശം ഇത്തവണ ഉണ്ടാകില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലംഘിച്ചാലുള്ള നടപടി പിന്നീട് തീരുമാനിക്കും.


أحدث أقدم