കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍പൂര്‍ത്തിയായി. പ്രശ്നസാധ്യതയുള്ള 940 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും അഞ്ഞൂറിലധികം ബൂത്തുകളിലും വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തും. പോലീസും പ്രത്യേക സുരക്ഷ ഒരുക്കുന്നുണ്ട് ഇന്ന് വൈകീട്ട് ആറ് മണിയോടെ പരസ്യ പ്രചാരണം അവസാനിക്കും.
തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന കണ്ണൂര്‍ ജില്ലയില്‍ ഇരുപത് ലക്ഷത്തിലധികം വോട്ടര്‍മാരുണ്ട്. 2463 പോളിംഗ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 940 എണ്ണം പ്രശ്നസാധ്യതാ ബൂത്തുകളാണ്. ഇവിടങ്ങളില്‍ വെബ് കാസ്റ്റിംഗ് ഏര്‍പ്പെടുത്തും. അഞ്ഞൂറിലധികം ബൂത്തുകളില്‍ വീഡിയോ ചിത്രീകരണവും നടത്തും. കള്ളവോട്ട് തടയാന്‍ ചില ബൂത്തുകളില്‍ പ്രത്യേക സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.