കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ രാമവർമ്മ രാജ (97) ദിവംഗതനായി.


ഇന്ന് രാവിലെ 10.30 നോടെ തൃശൂർ ശാന്തിഘട്ടിൽ സംസ്കാരം നടത്തി.  പുലർച്ചെ രണ്ട് മണിയോടെ തൃശൂർ കേരളവർമ്മ കോളേജിനു സമീപമുള്ള സ്വവസതിയിലായിരുന്നു അന്ത്യം. കൊടുങ്ങല്ലൂർ ചിറയ്ക്കൽ കോവിലകത്ത് കൊഞ്ചു കുട്ടി തമ്പുരാട്ടിയുടെയും തെക്കേടത്ത് കടലായിൽ നാരായണൻ തമ്പൂതിരിയുടെയും മകനാണ് നാരായണൻ രാജയെന്ന രാമവർമ്മ രാജ. കൊടുങ്ങല്ലൂർ വലിയ തമ്പുരാനായിരുന്ന കെ.ഗോദവർമ്മ രാജ മരണമടഞ്ഞതിനെ തുടർന്ന് 2012 ലാണ് തൃശുർ സ്വദേശിയും പുരോഗമന വാദിയുമായ രാമവർമ്മ രാജ വലിയ തമ്പുരാനായി സ്ഥാനമേറ്റത്.2019-ലെ മീനഭരണി മഹോത്സവ ചടങ്ങുകൾക്കാണ്‌ അവസാനമായി കൊടുങ്ങല്ലൂരിലെത്തിയത്.ഭാര്യ: ദിവംഗതയായ മംഗള തമ്പുരാട്ടി.
أحدث أقدم