ന്യൂഡൽഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ അന്തരിച്ചു. 65 വയസായിരുന്നു. മലയാള മനോരമ ഡൽഹി സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഡൽഹി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എസ്. ജയശ്രീയാണ് ഭാര്യ. അഡ്വ വി എം വിഷ്ണു മകനാണ്.