തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട പരസ്യപ്രചരണം നാളെ അവസാനിക്കും


തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിലെ പരസ്യ പ്രചാരണം ഞായറാഴ്ച അവസാനിക്കും. വൈകിട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിന് അനുവദിച്ചിരിക്കുന്ന സമയം. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനാർഥികളും പ്രവർത്തകരും കൂട്ടം ചേരുന്ന കൊട്ടിക്കലാശം അനുവദിക്കില്ല. ഇതു ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ വരണാധികാരികൾ അറിയിച്ചിരിക്കുന്നത്. ജാഥ, ആൾക്കൂട്ടമുണ്ടാക്കുന്ന മറ്റു പരിപാടികൾ എന്നിവയും ഇനിയുള്ള രണ്ടു ദിവസങ്ങളിൽ ഒഴിവാക്കണമെന്നും കലക്ടർമാർ അഭ്യർഥിച്ചു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ പ്രചരണാർത്ഥം എൽ.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും വെർച്ച്വൽ റാലി ഇന്ന്. വൈകിട്ട്‌ 6 മണിക്കാണ് എൽ.ഡി.എഫ് വെബ് ‌റാലി സംഘടിപ്പിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ എല്ലാ വാർഡ് കേന്ദ്രങ്ങളിലും വഴി 50 ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കുമെന്നാണ് ഇടത് മുന്നണിയുടെ അവകാശവാദം. ഇടതുമുന്നണി സർക്കാറിന്‍റെ ജനവിരുദ്ധ അഴിമതി നയങ്ങൾക്കെതിരെയുള്ള യു.ഡി.എഫ് വെർച്ച്വൽ റാലി ഉച്ചക്ക് 12 മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

أحدث أقدم