തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ








കൊച്ചി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക്  നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ പാതയോരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

കളമശേരി പള്ളിലാങ്കര കുണ്ടല വീട്ടിൽ ഡേവിഡിന്റെ മകൻ ശരവണനെയാണ് (48) മരിച്ച നിലയിൽ കണ്ടെത്തിയത്. കടുങ്ങല്ലൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ അറ്റന്ററാണ്. മരിച്ച ശരവണൻ  സ്വന്തം ഓട്ടോയിലാണ് ജോലിക്കെത്തിയിരുന്നത്. ഹൃദയാഘാതമാണോ മരണ കാരണമെന്ന് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം തുടങ്ങി


أحدث أقدم