നാദാപുരം തെരുവംപറമ്പിൽ സംഘര്ഷം; പോലീസ് ഗ്രനേഡ് പ്രയോഗിച്ചു


 
നാദാപുരം: വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പിൽ സംഘര്ഷം. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസുകാർ അടക്കം നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത പോളിങ്ങായിരുന്നു നാദാപുരം മേഖല അടക്കമുള്ളയിടങ്ങളില് രാവിലെ മുതല്ക്ക് തന്നെയുണ്ടായത്. കോവിഡ് കാലമായത് കൊണ്ട് തന്നെ പലരും രാവിലെ ആറ് മണിക്ക് തന്നെയെത്തി ബൂത്തുകള്ക്ക് മുന്നില് കാത്ത് നില്ക്കുന്ന അവസ്ഥയുണ്ടായി. സാമൂഹിക അകലമടക്കം പലയിടങ്ങളിലും പാലിക്കപ്പെട്ടില്ല. നാട്ടുകാര് തടിച്ച് കൂടുന്ന അവസ്ഥയായിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന് പോലീസുകാരടക്കം ഏറെ പണിപ്പെടുന്ന കാഴ്ചയും കാണാനായി. തെരുവംപറമ്പില് നിലവില് സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും വന് പോലീസ് സന്നാഹമാണ് നാദാപുരം മേഖലയിലാകെ ഒരുക്കിയിരിക്കുന്നത്.
أحدث أقدم