വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു.






പാട്‌ന: വിവാഹം നടന്നു വെറും ഒരാഴ്ച പിന്നിട്ടപ്പോള്‍ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. ബീഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ഉള്‍ഗ്രാമത്തിലാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ശ്യാംജിഷായാണ് ദാരുണമായി കൊല്ലപ്പെട്ടത്. കിടപ്പറയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് ശ്യാംജി ഷായുടെ മൃതദേഹം കണ്ടെടുത്തത്.

കൊല നടത്തിയതിനുശേഷം ശ്യാജിയുടെ ഭാര്യ ഗ്രിതി ദേവി  ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇതിനിടെ പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ഗ്രിതി ദേവി ശ്രമിച്ചിരുന്നു. അര്‍ദ്ധരാത്രിയില്‍ വീട്ടിലെത്തിയ രണ്ടുപേരാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ആദ്യം നല്‍കിയ മൊഴി.



أحدث أقدم