അനധികൃത മദ്യവില്‍പന നടത്തിയ രണ്ടുപേരെ എക്സൈസ് പിടികൂടി

ചങ്ങനാശ്ശേരി: അനധികൃത മദ്യവില്‍പന നടത്തിയ രണ്ടുപേരെ ചങ്ങനാശ്ശേരി എക്സൈസ് പിടികൂടി. നെടുംകുന്നം തെക്കേക്കര കുളത്താപ്പള്ളില്‍ മുരളീധരന്‍ നായര്‍ (52), വെള്ളാവൂര്‍ പുളിക്കത്തടത്തില്‍ അനൂപ് (32) എന്നിവരാണ് അറസ്റ്റിലായത്.

മുരളീധരന്‍ നായരുടെ വീട്ടില്‍നിന്ന് 10 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു. മുരളീധരനെതിരെ ചങ്ങനാശ്ശേരി റേഞ്ചിലും പാമ്ബാടി റേഞ്ചിലും സമാന കേസുകള്‍ നിലവിലുണ്ട്. വെള്ളാവൂര്‍, പൊട്ടുകുളം കവലയില്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി സ്‌കൂട്ടറില്‍ സഞ്ചരിച്ച് അനധികൃത മദ്യവില്‍പന നടത്തിയതിനാണ് അനൂപ് പിടിയിലായത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു.

ചങ്ങനാശ്ശേരി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രിവന്റിവ് ഓഫിസര്‍മാരായ എ. കൃഷ്ണകുമാര്‍, അജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാജീഷ് പ്രേം, ഡി. സുമേഷ്, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ പി.വി. സോണിയ, ഡ്രൈവര്‍ റോഷി വര്‍ഗീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
أحدث أقدم