പാലായിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല: സിപിഐ








കോട്ടയം: പാലായിൽ പ്രതീക്ഷിച്ചത്ര  വലിയ വിജയം ഉണ്ടായില്ലെന്ന് സി പി ഐ വിലയിരുത്തൽ. 
പാലായിലെ പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായില്ല.  ഇത് പരിശോധിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പദത്തിലും സി പി ഐ അവകാശവാദം ഉന്നയിച്ചു.   പ്രസിഡൻ്റ് പദവി പങ്കിടുമ്പോൾ സി പി ഐ യെ കൂടി പരിഗണിക്കണമെന്ന് ഇടത് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പാലാ നിയമസഭാ സീറ്റിൻ്റെ കാര്യത്തിൽ എൻസിപി നിലപാടുകൾ ചർച്ചചെയ്യും.
സി പി ഐ മത്സരിച്ചു വരുന്ന കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടു കൊടുക്കില്ല.
മണ്ഡലവുമായി ഉള്ളത് വൈകാരിക ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
أحدث أقدم