ഫാ.തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ജീവപര്യന്തം




തിരവനന്തപുരം: സിസ്റ്റർ അഭയ കേസിൽ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിനും, മൂന്നാം പ്രതി സിസ്റ്റർ സെഫിക്കും ജീവപര്യന്തം ശിക്ഷ.    സിബിഐ പ്രത്യേക കോടതി ജഡ്ജി കെ സനിൽ കുമാർ ആണ് ഇന്ന് ഉച്ചക്ക് 12 ഓടെ ശിക്ഷ വിധിച്ചത്.  

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. താൻ അർബുദ രോഗിയാണന്ന് ഫാ.കോട്ടൂരും, രോഗികളായ മാതാപിതാക്കൾക്ക് ആശ്രയം താൻ മാത്രമേ ഉള്ളൂ എന്നും ശിക്ഷ ഒഴിവാക്കണമെന്നും സി.സെഫിയും കോടതിയെ അറിയിച്ചു എങ്കിലും കോടതി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.



أحدث أقدم