റോഡപകടത്തിൽ യുവാവിന് ദാരുണ അന്ത്യം.

 





തിരുവനന്തപുരം :   റോഡപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. വെഞ്ഞാറമൂട്  ഉദിമൂട്ടില്‍ വച്ച്  മിനി വാനും പിക്കപ് വാനും കൂട്ടിയിടിച്ച് വെഞ്ഞാറമൂട് ആലന്തറയിൽ തുളസിയുടെയും അനിതയുടെയും മകന്‍ വിജില്‍(20)ആണ് മരിച്ചത്. 

അപകടത്തിൽ ഇരു വാഹനങ്ങളിലും ഉണ്ടായിരുന്ന പത്തു പേർക്ക് പരിക്കുപറ്റി.  ആലുന്തറ സ്വദേശികളായ വിപിന്‍(20), ഫഹദ്(25), അഖില്‍(20) എന്നിവര്‍ക്കും പാസഞ്ചര്‍ വാനിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ ഉനൈസ് (28), അര്‍ജുണ്‍(30), ബിജേഷ്(30), ഹരി(28), ഹാദിക്(28), സുധീഷ്(28), സുഹൈല്‍(25), വിനീഷ്(36) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്.

വിവാഹ സംഘം സഞ്ചരിച്ചിരുന്ന മിനി വാനും പിക്കഅപ് വാനുമാണ് ഉദിമൂട്ടില്‍ വെച്ച് അപകടത്തിൽ പെട്ടത്.മിനി വാനില്‍ വന്നവര്‍ മലപ്പുറത്ത് നിന്നും തിരുവനന്തപുരത്ത് വന്നു മടങ്ങുകയായിരുന്ന വിവാഹ സംഘമാണ്.

വെഞ്ഞാറമൂട് ഭാഗത്തോയ്ക്ക് വരികയായിരുന്ന പിക്കപ്പ്  ബൈക്കിൽ ഇടിച്ച് നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ വന്ന മിനിവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച യുവാവ് പിക്കപ്പിലാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപിച്ചു



أحدث أقدم