വയനാട്: കമ്പളക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവും കാമുകിയും പിടിയില്‍. പീഡനത്തിന് ഒത്താശ ചെയ്തതിനാണ് നാല്‍പതുകാരിയായ കാമുകിയെ അറസ്റ്റ് ചെയ്തത്. ഇവരുവര്‍ക്കുമെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലീസ് അറിയിച്ചു.
ബത്തേരി സ്വദേശിയായ നാല്‍പതുകാരി മൂന്ന് മക്കളുടെ അമ്മ കൂടിയാണ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പമാണ് ഇവര്‍ കുറച്ചു കാലമായി താമസിക്കുന്നത്. ഇതിനിടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നാല്‍പ്പതുകാരിയുടെ മുന്നില്‍വെച്ചായിരുന്നു കാമുകന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.