പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് തറക്കല്ലിട്ടു : ചരിത്രദിനമെന്ന് പ്രധാനമന്ത്രി



ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​റ​ക്ക​ല്ലി​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പൂ​ജ​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

2022 ൽ നിർമ്മാണം പൂർത്തിയാക്കി സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വർഷത്തിൽ സമ്മേളനം നടത്താനാണ് ആണ് ഉദ്ദേശിക്കുന്നത്.ഇന്ത്യക്കായി ഇന്ത്യക്കാർ തന്നെ പാർലമെൻറ് പണിയുന്നു എന്നാണ് പ്രധാനമന്ത്രി ശിലാസ്ഥാപന ചടങ്ങിന് ശേഷം അഭിപ്രായപ്പെട്ടത്.  കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.

64,500 ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ടം 971 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മി​ക്കു​ന്ന​ത്. 



أحدث أقدم