പ്രചരണത്തിനിടെ സ്ഥാനാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു.
മാവേലിക്കരയിലെ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.മഹാദേവൻപിള്ളയാണ് (60) കുഴഞ്ഞു വീണു മരിച്ചത്.
വാർഡിൽ മഹാദേവൻ പിള്ള പ്രചരണത്തിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി വൈകി മരിച്ചു.