നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; അമ്മ പൊലീസ് കസ്റ്റഡിയില്‍



തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍. പനവൂര്‍ മാങ്കുഴി സ്വദേശിനി വിജി(29)യെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നെടുമങ്ങാട് ഒരു കടയില്‍ നിന്നാണ് ഇവര്‍ പൊലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.


ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വീടിന് സമീപം രക്തം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് സ്ഥലെത്തെത്തി പരിശോധന നടത്തി. വിജി തന്നെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സംശയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി പരിശോധന വ്യാപിപ്പിച്ചു. ഇതിനിടെയാണ് വിജി പിടിയിലാകുന്നത്. ഏറെക്കാലമായി ഭര്‍ത്താവുമായി വിജി അകന്നു കഴിയുകയായിരുന്നു.
أحدث أقدم