തിരുവനന്തപുരം: പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ കോളജുകളിലും ജനുവരി നാലിനു ക്ലാസ് തുടങ്ങും' ഇതു സംബന്ധിച്ച ഉത്തരവ് ഉന്നതവിദ്യാഭ്യാസ വകുപ്പു പുറത്തിറക്കി.
ബിരുദതലത്തിൽ ആർട്സ് ആൻഡ് സയൻസ്, നിയമം, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളജുകളിലും ബന്ധപ്പെട്ട സർവകലാശാലകളിലും അഞ്ച്, ആറ് സെമസ്റ്ററുകാർക്കും ബിരുദാനന്തര ബിരുദ കോഴ്സുകളിലെ മുഴുവൻ വിദ്യാർഥികൾക്കും ഗവേഷണ വിദ്യാർഥികൾക്കുമാണ് ക്ലാസ് തുടങ്ങുന്നത്.
ഓരോ ക്ലാസിലെയും പകുതി വിദ്യാർഥികളെ വീതമായിരിക്കും ക്ലാസുകളിൽ പ്രവേശിപ്പിക്കുക. ഇതിനായി കോളജുകൾക്ക് ആവശ്യമെങ്കിൽ രണ്ടു ഷിഫ്റ്റ് ആയി പ്രവർത്തിക്കാം. കേരള സാങ്കേതിക സർവകലാശാലയും കുസാറ്റിലെയും ക്ലാസുകൾ സമാനമായ രീതിയിൽ ആരംഭിക്കും.
കോളജുകളിലെ പ്രിൻസിപ്പലും അധ്യാപകരും അനധ്യാപക ജീവനക്കാരും ഈ മാസം 28 മുതൽ കോളജിൽ എത്തണം