എറണാകുളം എം.ജി റോഡിലെ മെട്രോ സ്റ്റേഷന് സമീപം കോട്ടയം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി





കൊച്ചി: എറണാകുളം എം.ജി റോഡിലെ മെട്രോ സ്റ്റേഷന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കരിക്ക് വില്‍പ്പനക്കാരനായ കോട്ടയം സ്വദേശിയാണ് മരിച്ചത്. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

തലയ്ക്ക് മാരക മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഇന്‍ക്വസ്റ്റ് തയറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.



أحدث أقدم