കോട്ടയം: കോവിഡ് ചികിത്സയിലായിരുന്ന ആരോഗ്യ പ്രവർത്തകൻ മരിച്ചു.. കോട്ടയം മെഡിക്കൽ കോളജ് രക്തബാങ്ക് ടെക്നീഷ്യൻ സോമരാജൻ (53) ആണ് മരിച്ചത്.
കോവിഡ് ബാധിതച്ചതിനെ തുടർന്ന് ഒരാഴ്ചയായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ന്യൂമോണിയ, ശ്വാസംമുട്ടൽ തുടങ്ങിയ രോഗവും ഉണ്ടായി. ഇന്നലെ രാത്രി ആരോഗ്യനില മോശമാകുകയും ഇന്നു രാവിലെ 7.30 ന് മരണം സംഭവിക്കുകയും ചെയ്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ഭാര്യ. ഡെയ്സസമ്മ (ഹെഡ് നേഴ്സ് മെഡിക്കൽ കോളജ് കോട്ടയം)
മക്കൾ.ലക്ഷ്മി, കൈലാസ് ( വിദ്യാർത്ഥി )
മരുമകൻ. അഖിൽ രാജ്