ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു




കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. തമിഴ്നാട് സേലം സ്വദേശി കുമാരി ആണ് മരിച്ചത്.55 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം

ഫ്ലാറ്റിൽ പൂട്ടിയതിനെ തുടർന്ന് ചാടി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പരിക്കേറ്റത്. ജോലിക്കാരിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

വീട്ടുടമക്കെതിരെ കുമാരിയുടെ ഭർത്താവ് മൊഴി നൽകിയിരുന്നു. വീട്ടിൽ വരാൻ അനുവദിക്കാതെ കുമാരിയെ പൂട്ടിയിട്ടിരുന്നു എന്നാണ് മൊഴി.

أحدث أقدم