പനച്ചിക്കാട്: തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായ പനച്ചിക്കാട് പള്ളത്ര ഭാഗത്ത് കരോട്ടു മാടപ്പള്ളിയിൽ വൽ സമ്മ (ഓമന -59), ധന്യ (37) എന്നിവരുടെ മൃതദേഹങ്ങൾ ആണ് പനച്ചിക്കാട്ടു പുലിയാട്ടുപാറ കുളത്തിൽ ഇന്നു രാവിലെ കണ്ടെത്തിയത്.
കടബാദ്ധ്യത മൂലമുള്ള
കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് വീട്ടിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പിൽ ഉള്ളതായി അറിയുന്നു.
കാണാതായെന്ന പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.
പനച്ചിക്കാട് _ നെല്ലിക്കൽ റോഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയ പാറക്കുളം സ്ഥിതി ചെയ്യുന്നത്. പോലീസ് എത്തി ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു.