മുണ്ടക്കയത്ത് ടെംബോ ട്രാവലർ മറിഞ്ഞ് പിഞ്ചു കുട്ടിയടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു


ദേശിയ പാതയിൽ ടെംബോ ട്രാവലർ മറിഞ്ഞ് പിഞ്ചു കുട്ടിയടക്കം ഇരുപതോളം പേർക്ക് പരിക്കേറ്റു
മുണ്ടക്കയം ഈസ്റ്റ്: ദേശിയ പാതയിൽ ടെംബോ ട്രാവലർ മറിഞ്ഞ് പിഞ്ചു കുട്ടി ഉൾപ്പടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. കൊട്ടാരക്കര – ദിണ്ഡു കൽ ദേശീയ പാതയിൽ മരുതുമൂടിനു സമീപം ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും ഇടുക്കി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം പാഞ്ചാലിമെട് സന്ദർശിച്ച ശേഷം വരും വഴിയാണ് സഞ്ചരിച്ച ടെംബോ ട്രാവലർ നിയന്ത്രണം വിട്ടു മറിഞ്ഞത് . എറണാകുളം, കലൂർ സ്വദേശികളായ ബന്ധുക്കൾ രാവിലെ യാണ് യാത്രക്കായി ഇറങ്ങിയത്. കലൂർ അശോക റോഡിൽ ഷിബു വിൻ്റെ മകൾ 7 മാസം പ്രായമുള്ള പെൺകുട്ടിക്കും ഡ്രൈവർക്കുമാണ് കാര്യമായി പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബാക്കിയുള്ളവരെ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമീക ചികിത്സ നൽകി.

മുണ്ടക്കയം ഭാഗത്തേക്ക് ഇറക്കമിറങ്ങി വരുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ക്രാഷ് ബാരിക്കേഡ് തകർത്തു സമീപത്തെ റബർ തോട്ടത്തിലേയ്ക്ക് ഭാഗികമായി മറിയുകയായിരുന്നു പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്
أحدث أقدم