ശിശുക്ഷേമ സമിതി ജില്ലാ ചെയര്‍മാന് എതിരെ പോക്‌സോ കേസ്.




കണ്ണൂർ: ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാൻ ഇ ഡി ജോസഫിനെതിരെ  പോക്‌സോ കേസ്.

തലശേരി പൊലീസ് ആണ്കേസ് രജിസ്റ്റര്‍ ചെയ്തത്. കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.

പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഒക്ടോബര്‍ 21നാണ് സംഭവമുണ്ടായത്. പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചതായിരുന്നു.

കൗണ്‍സിലിംഗിനിടെ ജോസഫ് പെൺകുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചുവെന്നാണ് പരാതി. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുന്നതിനിടെ പെണ്‍കുട്ടി ഇക്കാര്യം കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് ഇ ഡി ജോസഫിനെതിരെ കേസെടുത്തത്.



أحدث أقدم