ഇടുക്കി: നടന്‍ അനില്‍. പി നെടുമങ്ങാട് (48) മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. ഡാം സൈറ്റില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ അകപ്പെട്ടു പോകുകയായിരുന്നു. മൃതദേഹം രക്ഷാ പ്രവര്‍ത്തകര്‍ കരയ്ക്ക് എത്തിച്ചു.
ഈ വര്‍ഷം പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ അനിലിന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. കമ്മട്ടിപ്പാടത്തിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയുണ്ടായി.
അനിൽ കൈരളി ടിവി, ഏഷ്യാനെറ്റ്, ജയ്ഹിന്ദ്, തുടങ്ങി നിരവധി ടെലിവിഷൻ ചാനലുകളിൽ അവതാരകനായും പ്രോഗ്രാം പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്